ന്യൂഡല്‍ഹി : സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലുന്നവരെ ജനങ്ങള്‍ക്ക് വിചാരണ ചെയ്യാന്‍ അനുവദിക്കണമെന്ന് എം പി ജയാ ബച്ചന്. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം ഉന്നയിച്ചാണ് ജയാ ബച്ചന് പാര്‍ലമെന്റില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
വെറ്റിനറി ഡോക്ടറുടെ മരണത്തില്‍ സര്‍ക്കാര്‍ വ്യക്തമായ ഉത്തരം ജനങ്ങള്‍ക്ക് നല്‍കണമെന്ന് ജയ ബച്ചന് ആവശ്യപ്പെട്ടു. തെലുങ്കാന സര്‍ക്കാരിന് ജനങ്ങളോട് എത്രമാത്രം നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നും ജയാ ബച്ചന് പാര്‍ലമെന്റില്‍ ചോദിച്ചു.
വെറ്റിനറി ഡോക്ടര്‍ മരിക്കുന്നതിന് ഒരു ദിവസം മുന്‍പും സമാനമായ സംഭവം നടന്നു. എന്നിട്ടും പോലീസുകാര്‍ക്ക് ജനങ്ങളുടെ സുരക്ഷ എന്തുകൊണ്ട് ഉറപ്പാക്കാന്‍ കഴിയുന്നില്ല. കൃത്യനിര്‍വഹണത്തിന് വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണം. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ശിക്ഷ നല്‍കേണ്ടത് ജനങ്ങളാണെന്നും ജയാ ബച്ചന് പറഞ്ഞു.