ട്വന്റി20യില്‍ 0 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേട്ടം; അമ്പരപ്പോടെ ക്രിക്കറ്റ് ലോകം
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ട്വന്റി20യില്‍ 0 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേട്ടം; അമ്പരപ്പോടെ ക്രിക്കറ്റ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2019, 08:38 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: ട്വന്റി20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് നേപ്പാള്‍ വനിതാ ക്രിക്കറ്റ് താരം അഞ്ജലി ചന്ദ്. മാലിദ്വീപിനെതിരായ മത്സരത്തിലാണ് അഞ്ജലി ചന്ദ് അവിശ്വസനീയമായ പ്രകടനം പുറത്തെടുത്തത്. ഒരു റണ്‍ പോലും വിട്ടുകൊടുക്കാതെ 6 വിക്കറ്റുകളാണ് അഞ്ജലി സ്വന്തമാക്കിയത്.

മത്സരത്തിന് ആരും അത്ര പ്രാധാന്യം നല്‍കിയിരുന്നില്ലെങ്കിലും അഞ്ജലിയുടെ പ്രകടനത്തോടെ നേപ്പാള്‍-മാലിദ്വീപ് മത്സരം വാര്‍ത്തകളില്‍ ഇടംനേടി. 2.1 ഓവറിലാണ് അഞ്ജലി 6 വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ഇതോടെ അദ്യം ബാറ്റ് ചെയ്ത മാലിദ്വീപ് 11 ഓവര്‍ തികക്കും മുന്‍പേ വെറും 16 റണ്‍സിന് എല്ലാവരും പുറത്തായി. 17 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച നേപ്പാള്‍ ആദ്യ ഓവറില്‍ തന്നെ വിജയിച്ചു.

മത്സരത്തിന്റെ 7ാം ഓവറിലാണ് അഞ്ജലി വിക്കറ്റ് വേട്ട ആരംഭിച്ചത്. മൂന്ന് വിക്കറ്റുകളാണ് 7ാം ഓവറില്‍ അഞ്ജലി സ്വന്തമാക്കിയത്. 9ാം ഓവറില്‍ 2 പേരെ പുറത്താക്കിയ അഞ്ജലി അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് 11ാം ഓവറിലും റണ്‍സ് വഴങ്ങാതെ ഒരു വിക്കറ്റ് വീഴ്‌ത്തിയതോടെയാണ് അഞ്ജലി വനിതാ ട്വന്റി20യിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്.

ചൈനക്കെതിരെ 3 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്‌ത്തിയ മാലിദ്വീപിന്റെ മാസ് എലിസയുടെ റെക്കോര്‍ഡാണ് അഞ്ജലി സ്വന്തം പേരിലാക്കിയത്. പുരുഷന്‍മാരുടെ ട്വന്റി20യില്‍ അടുത്തിടെ ഇന്ത്യയുടെ ദീപക് ചഹര്‍ ബംഗ്ലാദേശിനെതിരെ ഹാട്രിക് ഉള്‍പ്പെടെ 6 വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. 3.2 ഓവറില്‍ 7 റണ്‍സ് വഴങ്ങിയാണ് 6 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

Share434TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies