കുവൈറ്റ് സിറ്റി – കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയയിൽ ആക്ടിങ് പ്രസിഡന്റ് ഭൂപേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുമേഷ് സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് റോജിമാത്യു, ജനറൽ സെക്രട്ടറി രതീഷ് കുമ്പളത്ത്, ട്രഷറർ റോബിൻലൂയിസ്, രക്ഷാധികാരികളായി അനൂപ് സോമൻ, ബിനോയ് സെബാസ്റ്റ്യന്, വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം, വിജോ കെ.വി, ജോയിന്റ് സെക്രട്ടറി വിപിൻനായർ, ജോജോജോർജ്, ജോയിന്റ് ട്രഷറർ ശ്രീജിത്ത്, വെൽഫെയർ കോർഡിനേറ്റർ ഭൂപേഷ്, ജോയിന്റ് വെൽഫെയർ കോർഡിനേറ്റർ പ്രജിത്ത്, മീഡിയ കൺവീനർ ജസ്റ്റിൻജെയിംസ്,ജോയിന്റ്
മീഡിയ കൺവീനർ അനിൽകുമാർ, ഏരിയാ കോർഡിനേറ്റർമാരായി സിബി പീറ്റർ, ബിജീഷ് (അബ്ബാസിയ), ജോജി, രതീഷ് (മംഗഫ്,ഫഹാഹീൽ), ബിജു (മെഹബുള്ള/ അബുഹലീഫ),കൂടാതെ 37അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.