ഹോണോലുലു: അമേരിക്കന്‍ നാവികസേനാ കേന്ദ്രമായ പേള്‍ ഹാര്‍ബറില്‍ നടന്ന വെടിവെപ്പില്‍ രണ്ട് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെടിവെപ്പിനു ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30 ഓടെയാണ് വെടിവെപ്പുണ്ടായത്. നാവിക വേഷം ധരിച്ചയാളാണ് വെടിവെപ്പ് നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വെടിവെപ്പ് പേള്‍ ഹാര്‍ബര്‍ വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.
യുഎസ് നാവികസേനയുടെയും വ്യോമസേനയുടെയും സംയുക്ത കേന്ദ്രമാണ് പേള്‍ ഹാര്‍ബര്‍. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാന് പേള്‍ ഹാര്‍ബര്‍ ആക്രമിച്ചിരുന്നു. ഇതിന്റെ വാര്‍ഷികം ആചരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പാണ് പേള്‍ ഹാര്‍ബറില്‍ വെടിവെപ്പ് ഉണ്ടാവുന്നത്.