ഉന്നാവോ: പ്രതികള്‍ തീ കൊളുത്തി കൊന്ന മാനഭംഗത്തിനിരയായ യുവതിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ രാവിലെ 10 മണിക്ക് ഭാട്ടന്‍ ഖേഡോയിലെ വീട്ടില്‍ നടക്കും.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മൃതദേഹം യുവതിയുടെ വീട്ടിലെത്തിച്ചത് ജില്ലാ മജിസ്‌ട്രേറ്റ് ദേവീന്ദ്രര്‍ കുമാര്‍ പാണ്ടെ ഉന്നാവ് എസ്പി വിക്രാന്ത് വീര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യുവതിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തത്. യുവതിയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ദേവീന്ദ്രര്‍ കുമാര്‍ പാണ്ടെ അറിയിച്ചു.
റായ് ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകുന്നതിനിടെയാണ് യുവതിയെ പ്രതിയുള്‍പ്പെടെയുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി തീയിട്ട് ചുട്ടു കൊന്നത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹിയിലെ സഫ്ഗര്‍ ജംഗ് ആശുപത്രിയില്‍ മരിച്ചത്.















