ഗൗഹാത്തി: അസമിലെ പ്രശ്നം മൂലമുള്ള കര്‍ഫ്യൂവും സുരക്ഷാ പ്രശ്നങ്ങളും പരിഗണിച്ച് ഐഎസ്എല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ മാറ്റി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നയിന് എഫ്സിയും തമ്മില്‍ ഇന്നു നടക്കേണ്ട മത്സരമാണ് മാറ്റിയതായി സംഘാടകര്‍ അറിയിച്ചത്.
സുരക്ഷാ പ്രശ്നങ്ങളും കാണികള്‍ക്കെത്താന്‍ സാധിക്കാത്തത്ര അന്തരീക്ഷവും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതര്‍ പറഞ്ഞു.
ഇരുടീമുകള്‍ക്കും പരിശീലനത്തിനായി ഗ്രൗണ്ടിലെത്താന്‍ കര്‍ഫ്യൂ തടസ്സമായി. മാത്രമല്ല സുരക്ഷാ ഭീഷണിയും താരങ്ങളെ ബാധിക്കുമെന്ന് പോലീസ് സൂചിപ്പിച്ചിരുന്നു.