കുവൈറ്റ് സിറ്റി – പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുൻ വൈസ് പ്രസിഡന്റ് അബ്ബാസിയ യൂണിറ്റ് അംഗവുമായ ജോൺ മിരാണ്ടക്കും ടെക്സാസ് കുവൈറ്റിന്റെ സ്ഥപക അംഗങ്ങളിൽ ഒരാളായ രേണുക ഭാസ്കരനും ടെക്സാസ് കുവൈറ്റ് യാത്രയയപ്പു നൽകി. അബ്ബാസിയ ഓര്മ പ്ലാസ ഓഡിറ്റോറിയത്തിൽ വൈസ് പ്രസിഡന്റ് മുരളീധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ സ്വാഗതവും അബ്ബാസിയ യൂണിറ്റ് കൺവീനർ ഫൈസലുദ്ദിൻ നന്ദിയും രേഖപ്പെടുത്തി. ടെക്സാസ് കുവൈറ്റിന്റെ സ്നേഹാധാമായുള്ള മൊമെന്റോ മുൻ പ്രസിഡന്റ് ബിനു സുകുമാരനിൽ നിന്നും ജോൺ മിരാണ്ട ഏറ്റു വാങ്ങി. കൂടാതെ രേണുക ഭാസ്കരന് ടെക്സാസ് കുവൈറ്റിന്റെ മൊമെന്റോ എക്സിക്യൂട്ടീവ് അംഗം ശ്രീ അനിരുദ്ധൻ കൈമാറി. തുടർന്ന് മീഡിയ കൺവീനറും മുൻ പ്രസിഡന്റുമായ ബിജു സ്റ്റീഫൻ, ജയകുമാർ, ബാബു സി, സനൽകുമാർ, ഷാജിരാഘവൻ, ദീപക് , സന്ദീപ്, ബിജോയ് തുടങ്ങി നിരവധി പേർ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.