കുവൈറ്റ് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരളാ, കുവൈത്ത് ചാപ്റ്റർ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് കമ്പനിയുടെയും, സെൻട്രൽ ബ്ലഡ് ബാങ്കിന്റെയും സംയുക്ത സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം, ഇൻറ്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് കമ്പനി, ഓപ്പറേഷൻസ് മാനേജർ മുസായേദ് സാലേഹ് അൽ ഹുവൈദി നിർവ്വഹിച്ചു. അമിത് കുമാർ ശർമ്മ, ഹ്യൂമൻ റിസോഴ്സ് മാനേജർ, നസീർ അഹമ്മദ്, സാബ്രി അബു എൽഫതോ, ഓപ്പറേഷൻ മാനേജർമാർ, രാജൻ തോട്ടത്തിൽ, ജയകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. അഡ്മിനിസ്റ്റ്രേഷൻ മാനേജർ മുരളി എസ് പണിക്കർ സ്വാഗതവും, രഘുബാൽ തെങ്ങും തുണ്ടിൽ നന്ദിയും പറഞ്ഞു.
ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് കമ്പനിയുടെ 2019 ലെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാമിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച ക്യാമ്പിൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നിന്നുള്ള 15 അംഗ മെഡിക്കൽ, പാരാമെഡിക്കൽ സംഘമാണ് എത്തിയത്.
രാജേഷ് ആർ. ജെ., രമേശൻ ടി. എം., ശരത് കാട്ടൂർ, ബിജി മുരളി, സോഫി രാജൻ, ധന്യ ജയകൃഷ്ണൻ, നിമിഷ് കാവാലം, രജീഷ് ലാൽ, വിപിൻ വിജയൻ എന്നിവർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.