പാലക്കാട് ആർട്സ് & കൾച്ചറൽ തിയേറ്റർ (പാക്ട്) നവവൽസരാഘോഷം അദ്ലിയ ബാങ് സാൻ തായ് റെസ്റ്ററന്റിൽ നടക്കും. ബഹ്റിനിലെ അറിയപ്പെടുന്ന കലാകാരന്മാർ ഒരുക്കുന്ന ഗാന നൃത്ത മേളയും, മിമിക്രി, ഡിജെയുമാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ ആകർഷണം. വിവിധ ഗെയിംസ് അടക്കം എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള പരിപാടികളാണ് ആഘോഷങ്ങൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. ഫൈവ് കോഴ്സ് ഡിന്നറിനൊപ്പം നടത്തുന്ന റാഫിൾ ഡ്രോയിൽ , സമ്മാനങ്ങളായി സ്വർണനാണയവും, വീട്ടുപകരണങ്ങളും നല്കും. കൂപ്പണുകൾക്കും വിശദ വിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ : 66346934, 38788580, 39756436