കുവൈറ്റ് സിറ്റി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മൂന്നാമത് കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷങ്ങളുടെ ഭാഗമായി മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നു. 1, 2 തീയതികളിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂളിൽനടക്കുന്ന സമ്മേളനത്തിൽ മുൻ കേരളാ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. മുഖ്യാതിഥിയായിരിക്കും. കല്ക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ, കൊട്ടാരക്കര-പുനലുർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറസ് മെത്രാപ്പോലീത്താ എന്നിവർ വിശിഷ്ഠാതിഥികളായി പങ്കെടുക്കും.