കുവൈറ്റ് സിറ്റി : സൗഹാർദ്രം കുവൈറ്റ് ആർട്സ് & കൾച്ചറൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൃസ്തുമസ് ന്യൂ ഇയർ ആഘോഷം നക്ഷത്ര പിറവി – 2020 ആഘോഷിച്ചു. പ്രസിഡന്റ് ബിജുഭവൻസിന്റെ അധ്യക്ഷതയിൽ ബാബു ഫ്രാൻസിസ് ഭദ്രദീപം തെളിയിച്ച് ഉൽഘാടനം നിർവഹിച്ചു. മുബാറക് കാന്പ്രത്ത് , സത്താർക്കുന്നിൽ എന്നിവർ സംസാരിച്ചു. നാടകം, ഡാൻസ്, പാട്ട് മറ്റു വിവിധ കലാ പരിപാടികളും അരങ്ങേറി. രേഷ്മ (അഡ്മിൻ) രതീഷ് രവി, ജെസ്സി, റെഫീക് മണർകാട്, ജയൻ.ജി.പി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർസ് രതീഷ്, ജെസ്സി, അജിത്ത്, അനു കൃഷ്ണൻ, ഷിജുകുടൽ, ഹസീന, സജൽ, ബീന, നിഷ, സിന്ധു, നസീർ, സുജ, ഷൈനിആന്റണി, ഏ.കെ.ഹുസൈൻ എന്നിവർ കലാ പരിപാടികൾ നിയന്ത്രിച്ചു. ഗ്രൂപ്പ് ട്രെഷറും അഡ്മിനുമായ ജ്യോതിഗണേഷ് നന്ദി പറഞ്ഞു.
—