മനുഷ്യരേക്കാള്‍ മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവരാണ് മൃഗങ്ങള്‍. എന്തെങ്കിലും ആപത്ത് സംഭവിക്കുമ്പോഴോ അപകടമുണ്ടാകുമ്പോഴോ സഹായിക്കുന്നവരെ നാം പലപ്പോഴും കണ്ടില്ലെന്ന് നടിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സഹായിച്ചവരോട് ഒരു നന്ദി വാക്ക് പോലും പറയാതെ പോകുന്നവരുമുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ മനുഷ്യനേക്കാളേറെ വിവേകപൂര്‍വ്വം മൃഗങ്ങള്‍ പ്രവര്‍ത്തിക്കാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
പരിക്കേറ്റ ഒരു ചിമ്പാന്‍സിയും അതിനെ പരിചരിക്കുന്ന ഡോക്ടര്‍മാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമാണ് വീഡിയോയില്‍ ഉള്ളത്. ഡോക്ടര്‍മാരുടെ പരിചരണത്തിന് ശേഷം ചിമ്പാന്സിയെ കാട്ടിലേക്ക് വിട്ടയക്കുകയാണ്. എന്നാല്‍ പോകുന്നതിന് മുന്‍പ് ചിമ്പാന്‍സി തന്നെ ശുശ്രൂഷിച്ചവരോട് നന്ദി അറിയിക്കുന്ന രീതിയാണ് ഏവരിലും അമ്പരപ്പുളവാക്കിയിരിക്കുന്നത്. കൂട്ടിന് പുറത്തിറങ്ങിയ ചിമ്പാന്‍സി ഓരോരുത്തരുടെയും അടുത്തെത്തി തന്റെ സ്നേഹം അറിയിച്ചു. പിന്നീട് കൂട്ടിന് മുകളില്‍ കയറി ഇരുന്ന ശേഷം എല്ലാവരേയും മാറി മാറി നോക്കുന്നതും വീഡിയോയില്‍ കാണാം. ഡോക്ടറെ കെട്ടിപ്പിടിച്ചാണ് തന്റെ സ്നേഹ വായ്പ്പുകളും നന്ദിയും ചിമ്പാന്‍സി അറിയിച്ചത്. ചിമ്പാന്‍സിയുടെ നന്ദി പ്രകടനം കണ്ടു നിന്നവരുടെ എല്ലാം കണ്ണ് നനയിപ്പിക്കുന്നതായിരുന്നു. എല്ലാവര്ക്കും തന്റെ നന്ദി അറിയിച്ച് ചിമ്പാന്‍സി കാട്ടിലേക്ക് മടങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.
മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ എല്ലാം വെട്ടിപ്പിടിക്കണമെന്ന ചിന്തയില്‍ പായുന്ന മനുഷ്യന് ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ. നന്മയും മാനവികതയും എന്താണെന്ന് മറന്നു പോകാതിരിക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍.
Animals are more humane than humans. Some old videos can always be watched on repeat mode. This is one such. An injured Chimpanzee was released into the forest after treatment by a forest team, Doctors and Mme Goodall. Before leaving, the way he shows his gratitude is awesome 😊 pic.twitter.com/HtGWPEiEd2
— Sudha Ramen 🇮🇳 (@SudhaRamenIFS) January 6, 2020















