കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക ക്രിസ്തുമസ്-പുതുവത്സരാഘോഷപരിപാടികൾ സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്താ ഭദ്രാസനാധിപനും, ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊട്ടാരക്കര-പുനലുർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. മഹാഇടവക വികാരി ഫാ. ജിജു ജോർജ്ജ് സ്വാഗതവും, സെക്രട്ടറി ജിജി ജോൺ നന്ദിയും പ്രകാശിപ്പിച്ചു. മർത്ത-മറിയം സീനിയർ അംഗം മറിയാമ്മ തോമസിന്റെ വേദവായനയോടുകൂടി ആരംഭിച്ച യോഗത്തിൽ മുൻ വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ലിജു പൊന്നച്ചൻ, ഇടവക ട്രഷറാർ മോണിഷ് ജോർജ്ജ്, ഭദ്രാസന കൗൺസിലംഗം എബ്രാഹാം അലക്സ്, ഭദ്രാസന മിഷൻ കോർഡിനേറ്റർ ഷാജി എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു. പരിപാടി കൾക്ക് പ്രോഗ്രം കൺവീനർ ജെറി ജോൺ കോശി, ഇടവക ഭരണസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.