കുവൈറ്റ് സിറ്റി – ഒ എൻ സി പി കുവൈറ്റിന്റെ വാർഷിക സാമൂഹിക സേവന ദിനത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് വേണ്ടി പുതുവത്സര ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയിൽ മെലഡീസ് മ്യൂസിക് ഗ്രൂപ്പ് ഗാനമേള അവതരിപ്പിച്ചു തുടർന്ന് എല്ലാവർക്കും മധുര വിതരണം , ഉച്ചഭക്ഷണം എന്നിവ നൽകുകയുണ്ടായി. പരിപാടികളുടെ ഉദ്ഘാടനം അമേരിക്കൻ സൊസെറ്റി ഓഫ് സേഫ്റ്റി പ്രൊഫഷണൽസ് – കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് എഞ്ചിനീയർ സുനിൽ സദാനന്ദൻ നിർവ്വഹിച്ചു.
ഒഎൻസിപി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബാബു ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ എൻ സി പി ദേശീയ ജനറൽസെക്രട്ടറി ജിവ്സ് എരിഞ്ചേരി, സ്വാഗതവും ആശംസിച്ചു, തുടർന്ന് പ്രോഗ്രാം കൺവീനർ സൂരജ് പോണത്ത് എക്സിക്യൂട്ടിവ് അംഗങ്ങളായ ബ്രൈറ്റ് വർഗ്ഗീസ്(കേരളം), സണ്ണി മിറാൻഡ (കർണ്ണാടകം ), മാക്സ് വെൽ ഡിക്രൂസ് (കേരളം) , ശ്രീബിൻ ശ്രീനിവാസൻ (കേരളം), അരുൾ രാജ് കെ.വി (കേരളം) ബിജു സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അമിത് കുമാർ ( ഹരിയാന), റിങ്കു രാമേശ്വർ ( ഹരിയാന), ഷാഹിൽ (പഞ്ചാബ്), താലിം |(രാജസ്ഥാൻ), സലീമുദ്ദീൻ (തെലങ്കാന )എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.