കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ 41-മത് വാർഷിക സമ്മേളനത്തിന്റെ പ്രചരണാർത്ഥം കല കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. മാനവ സൗഹാർദ്ദ ഗാനങ്ങളും, പൊതുസമ്മേളനവും, ലഘുനാടകവുമുൾപ്പെടെയാണ് സാംസ്കാരിക പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് ടി.വി ഹിക്മത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സാൽമിയ മേഖല ആക്ടിംഗ് പ്രസിഡന്റ് പ്രജീഷ് തട്ടോളിക്കര അധ്യക്ഷതയില്‍ മേഖല സെക്രട്ടറി അജ്നാസ് മുഹമ്മദ് സ്വാഗതം പറഞ്ഞു. ജെയ്സൺ പോൾ നന്ദി രേഖപ്പെടുത്തി.
____________