പമ്പയിൽ നിന്നു പുറപ്പെടുന്ന സ്വാമി അയ്യപ്പൻ റോഡ് മരക്കൂട്ടത്തു വച്ച് രണ്ടായി പിരിയും. ഇടത്തോട്ടു തിരിയുന്നത് ചന്ദ്രാനന്ദൻ റോഡ്. വിർച്വൽ ക്യൂ ഏർപ്പെടുത്തിയിട്ടുള്ളത് ചന്ദ്രാനന്ദൻ റോഡിലാണ്. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള അവശ്യവസ്തുക്കളും പൂജാസാധനങ്ങളുമായെത്തുന്ന ട്രാക്ടറുകളും ചന്ദ്രാനന്ദൻ റോഡ് വഴിയാണ് എത്തുന്നത്.
മരക്കൂട്ടത്തുനിന്ന് വലത്തോട്ടു തിരിയുന്ന വഴി ശരംകുത്തിയിലേക്ക്. കാട്ടുകൊള്ളക്കാരനായിരുന്ന ഉദയനന്റെ മറവപ്പടയെ തോൽപ്പിച്ച് അയ്യപ്പനും കൂട്ടരും ആയുധങ്ങൾ ഉപേക്ഷിച്ചത് ശരംകുത്തിയിലാന്നെന്നാണ് ഐതീഹ്യം. എരുമേലിയിൽ നിന്നു പേട്ടതുള്ളി എത്തുന്ന കന്നി അയ്യപ്പന്മാർ ശരക്കോലുകൾ ഇവിടെ കുത്തിയ ശേഷമാണ് സന്നിധാനത്തേക്കു പോകാറുള്ളത്.
ശരംകുത്തി കഴിഞ്ഞുള്ള നിരപ്പായ വഴി നടപ്പന്തലിലേക്കാണ്. ചന്ദ്രാനന്ദൻ റോഡും ഇവിടെ വന്നു ചേരുന്നു.
https://www.facebook.com/JanamTvVideo/videos/634474700650001/
1975 ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിന്റെ ലാഭ വിഹിതമുപയോഗിച്ച് നിർമ്മിച്ചതിനാലാണ് റോഡിന് സ്വാമി അയ്യപ്പൻ റോഡ് എന്ന പേര് വന്നത്. പികെ ചന്ദ്രാനന്ദൻ എന്ന ദേവസ്വം ബോർഡ് അംഗത്തിന്റെ കാലത്ത് പണി ആരംഭിച്ചതിനാലാണ് റോഡിന് ചന്ദ്രാനന്ദൻ റോഡ് എന്ന പേര് വന്നത്.