കുവൈറ്റ് സിറ്റി : ഫ്യൂച്ചർ ഐ തിയേറ്റർ കുവൈറ്റിന്റെ ബാനറിൽ മെഗാ ഡ്രാമ “ഷുർ ഷോമ്രാട്ട് ” ‘2020 ജനുവരി 24 വെള്ളിയാഴ്ച ഹവല്ലി ബോയ്സ് സ്കൗട്ട് ഹാളിൽ വെച്ചു അരങ്ങേറുന്നു. പാട്ടിന്റെ സുൽത്താൻ എം.എസ് . ബാബുരാജിന്റെ ജീവിതം ഇതിവൃത്തമായി വരുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡോ.സാംകുട്ടി പട്ടംകരിയാണ്. പ്രദർശനത്തിന് മുന്നോടിയായി കുവൈറ്റിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന, ബാബുരാജ് സംഗീതം നിർവ്വഹിച്ച ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും. വൈകുന്നേരം 4 മണിക്കും 7.30 നുമായി രണ്ടു പ്രദർശന ങ്ങളിലായി അരങ്ങേറുന്ന നാടകത്തിന്റെ പ്രവേശനം പാസ് മൂലം ആയിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 66880308, 97106957, 66970530, 97298144 എന്നീ നന്പരില് ബന്ധപ്പെടാവുന്നതാണ്. രമ്യരതീഷ്, മിനി സതീഷ്, ഷീമജ് കുമാര്‍, കൃഷ്ണകുമാര്‍, ഡോ.സാംകുട്ടി പട്ടംകരി എന്നിവര്‍ വാര്‍ത്താസമ്മേളമത്തില്‍ പങ്കെടുത്തു.