ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനികന് മഞ്ഞിടിച്ചിലില്‍ മരിച്ചു. ദ്രാസ് മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. നാല് പേരടങ്ങിയ ജവാന്മാരുടെ സംഘം മഞ്ഞില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം. മഞ്ഞില്‍ കുടുങ്ങിയ മറ്റ് മൂന്ന് പേരെയും രക്ഷപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ശൈത്യമാണ് ജമ്മു കശ്മീര്‍ മേഖലയില്‍ അനുഭവപ്പെടുന്നത്.
ചൊവ്വാഴ്ച ജമ്മുകശ്മീരിലുണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ട് പേര് മരിച്ചിരുന്നു. വടക്കന്‍ ജമ്മുകശ്മീരിലെ ബാരാമുള്ള ഉള്‍പ്പെടെയുള്ള മേഖലയില്‍
കനത്ത മഞ്ഞു വീഴ്ച തുടരുകയാണ്. കുപ് വാരയില്‍ മച്ചില്‍ സെക്ടറില്‍ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്.