കുവൈറ്റ് സിറ്റി : ഡാന്‍സിലൂടെ ഫിറ്റ്നസ് എന്ന സന്ദേശവുമായി ആരംഭിച്ച റെനെഗേഡ്സ് ഡാന്‍സ് അക്കാദമി റാപ്സോഡി 2020 മെഗാ പരിപാടി സംഘടിപ്പിക്കുന്നു. സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ സീനിയര്‍ ബ്രാഞ്ചില്‍ ഈമാസം 25നാണ് പരിപാടി. ഗ്രൂപ്പ് ഡാന്‍സ്, പരമ്പരാഗത നൃത്തം, ലൈവ് ഡാന്‍സ് പ്രകടനം, എന്റര്‍ടെയ്മെന്റ് ഗെയിംസ് സ്റ്റാളുകള്‍ , ഫുഡ് സ്റ്റാളുകള്‍, റാഫിള്‍ നറുക്കെടുപ്പ് എന്നിവ ഉണ്ടായിരിക്കും. നൃത്തത്തിലൂടെ ആരോഗ്യവും ശാരീരിക ക്ഷമതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 50664046, 97126400 എന്നീ നന്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.