തിരുവനന്തപുരം: ദേശീയ പതാകയോട് അനാദരവ് കാണിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള തലസ്ഥാനത്തെ പ്രതിഷേധ റാലി. നെയ്യാറ്റിന്‍കരയില്‍ മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ പരിപാടിയിലാണ് ദേശീയ പതാകയോട് അനാദരവ് കാണിച്ചത്. പരിപാടിയ്ക്കായി വിവിധ സ്ഥലങ്ങളിലെ ആളുകളെ എത്തിച്ച വാഹനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കോടിതോരണങ്ങള്ക്ക് സമാനമായി കെട്ടിയാണ് ദേശീയ പതാകയെ അപമാനിച്ചത്. വിഷയത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.
പാളയം ഇമാം വി.പി. സുഹൈബ് മൗലവിയടക്കമുള്ളവര്‍ പങ്കെടുത്ത നെയ്യാറ്റിന്‍കര താലൂക്ക് സംയുക്ത മുസ്ലീം ജമാ അത്ത് മഹല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി നടത്തിയ പ്രതിഷേധ റാലിയിലും പൊതുസമ്മേളനത്തിലുമാണ് ദേശീയപതാക നിയമം ലംഘിച്ചത്. ദേശീയ പതാകയെ കൊടിതോരണങ്ങള്‍ക്ക് തുല്യമായി ചിത്രീകരിച്ച നെയ്യാറ്റിന്‍കര മഹല്ല് കമ്മിറ്റിക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പരിപാടിയ്ക്കായി വിവിധ സ്ഥലങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ എത്തിച്ച വാഹനങ്ങളിലും ദേശീയ പതാക അലക്ഷ്യമായി കെട്ടിയിരുന്നു.
പല വാഹനങ്ങളിലും ദേശീയ പതാകയെ തലതിരിച്ചാണ് കെട്ടിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത്തരത്തില്‍ ദേശീയ പതാകയെ അവഗണിച്ച് കൊണ്ട് ദേശീയപാതയിലൂടെ വാഹനങ്ങള്‍ ചീറി പാഞ്ഞത് അധികൃതരുടെ മുന്നിലൂടെയാണ്. കാഴ്ചകണ്ട അധികൃതര്‍ നടപടിയെടുക്കാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്. ദേശീയ പതാക മാനദണ്ഡമനുസരിച്ച് അനാവശ്യമായി പതാക ഉയര്‍ത്തുന്നതും വാഹനങ്ങളില്‍ കെട്ടുന്നതും തെറ്റാണ്. ക്രിമിനല്‍ കുറ്റമായിട്ടും പോലീസ് സംഭവത്തില്‍ നിഷ്ക്രിയത്വം പാലിക്കുകയാണ്.