India

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് 97 കാരി ; അത്ഭുതത്തോടെ ഗ്രാമവാസികൾ

ജയ്പൂർ : 97 കാരിയെ സർപഞ്ചായി ലഭിച്ചതിന്റെ അത്ഭുതത്തിലാണ് രാജസ്ഥാനിലെ പുരനവാസ് ഗ്രാമവാസികൾ .

സിക്കാര്‍ ജില്ലയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് 97കാരിയായ വിദ്യ ദേവി സര്‍പഞ്ച് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് .843 വോട്ടുകളാണ് വിദ്യ ദേവി നേടിയത്.പ്രധാന എതിരാളിയായ ആരതി മീണയ്ക്ക് 207 വോട്ടുകൾ മാത്രമാണ് ലഭിച്ചത് .

പതിനൊന്ന് പേരാണ് സര്‍പഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെ ചുമതല വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയുടെ ഔദ്യോഗികനാമമാണ് സര്‍പഞ്ച്. കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റിനു തുല്യമായ പദവിയാണിത് .

84 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close