ജയ്പൂർ : 97 കാരിയെ സർപഞ്ചായി ലഭിച്ചതിന്റെ അത്ഭുതത്തിലാണ് രാജസ്ഥാനിലെ പുരനവാസ് ഗ്രാമവാസികൾ .
സിക്കാര്‍ ജില്ലയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് 97കാരിയായ വിദ്യ ദേവി സര്‍പഞ്ച് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് .843 വോട്ടുകളാണ് വിദ്യ ദേവി നേടിയത്.പ്രധാന എതിരാളിയായ ആരതി മീണയ്ക്ക് 207 വോട്ടുകൾ മാത്രമാണ് ലഭിച്ചത് .
പതിനൊന്ന് പേരാണ് സര്‍പഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെ ചുമതല വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയുടെ ഔദ്യോഗികനാമമാണ് സര്‍പഞ്ച്. കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റിനു തുല്യമായ പദവിയാണിത് .