അടിയന്തരാവസ്ഥ വിരുദ്ധ പോരാളി; എബിവിപിയുടെ കരുത്തനായ നേതാവ് ; പട്ന സർവകലാശാലയിലെ തീപ്പൊരി സെക്രട്ടറി ; ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷൻ; ജഗത് പ്രകാശ് നഡ്ഡ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അടിയന്തരാവസ്ഥ വിരുദ്ധ പോരാളി; എബിവിപിയുടെ കരുത്തനായ നേതാവ് ; പട്ന സർവകലാശാലയിലെ തീപ്പൊരി സെക്രട്ടറി ; ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷൻ; ജഗത് പ്രകാശ് നഡ്ഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2020, 05:07 pm IST
FacebookTwitterWhatsAppTelegram

ഭാരതീയ ജനത പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനം 59 കാരനായ ജെപി നഡ്ഡയെ തേടിയെത്തുന്നത് ഒരിക്കലും യാദൃശ്ചികമായല്ല. 1975 ൽ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിലേക്ക് ചാടിയിറങ്ങിയ പയ്യൻ രണ്ടു വർഷത്തിനു ശേഷം വരവറിയിച്ചത് പട്ന സർവകലാശാല വിദ്യാർത്ഥി യൂണിയൻ സെക്രട്ടറിയായാണ്. എബിവിപിയുടെ കരുത്തുറ്റ മുഖവും തീപ്പൊരി നേതാവുമായിരുന്നു നഡ്ഡ.

പട്ന സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം ഹിമാചൽ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ നഡ്ഡ സംസ്ഥാനത്തെ അറിയപ്പെടുന്ന നീന്തൽ താരം കൂടി ആയിരുന്നു. പിന്നീട് ഭാരതീയ ജനത പാർട്ടിയുടെ ഹിമാചലിലെ മികച്ച സംഘാടകനായി നഡ്ഡ മാറി. 1991 ൽ യുവമോർച്ചയുടെ ദേശീയ പ്രസിഡന്റായ നഡ്ഡ 93 ൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഹിമാചൽ നിയമസഭയിലെ അംഗമായി.

1998 ൽ രണ്ടാം വട്ടവും വിജയിച്ച അദ്ദേഹം മന്ത്രിസഭയിൽ ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രിയായിരുന്നു. 2007 ൽ പ്രേം കുമാർ ധുമ്മൽ മന്ത്രിസഭയിൽ വനം , പരിസ്ഥിതി , ശാസ്ത്ര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്ത നഡ്ഡ വന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് ശ്രദ്ധേയനായി. ഹിമാചലിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയായിരുന്നു നഡ്ഡ നൽകിയത്.

2012 ൽ ആദ്യമായി രാജ്യസഭയിലെത്തി. 2014 ൽ മോദി മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോൾ ആരോഗ്യവകുപ്പിന്റെ ചുമതല നഡ്ഡയ്‌ക്ക് നൽകി. പാർട്ടി അദ്ധ്യക്ഷനായ അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റപ്പോൾ തന്നെ പിൻഗാമിയായി നഡ്ഡയുടെ പേര് ഉയർന്നു കേട്ടിരുന്നു. വർക്കിംഗ് പ്രസിഡന്റിന്റെ നിശ്ചയിക്കും എന്ന വാർത്ത വന്നപ്പോഴും ആദ്യം കേട്ട പേരും നഡ്ഡയുടേതു തന്നെ. പിന്നീട് പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രഖ്യാപനം വന്നു. ജഗത് പ്രകാശ് നഡ്ഡ വർക്കിംഗ് പ്രസിഡന്റ്.

ഇപ്പോൾ ഏറ്റവുമൊടുവിലായി ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയുടെ പതിനൊന്നാമത്തെ അദ്ധ്യക്ഷനായി സ്ഥാനാരോഹണം.

Share3110TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies