ഗാസിയാബാദ് : എക്സ്പ്രസ്സ് വേയിൽ ചെറു വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ് . ഗാസിയാബാദിലെ ഈസ്റ്റേൺ പെരിഫരൽ എക്സ്പ്രസ്സ് വേയിലാണ് സാങ്കേതിക തകരാറിനെ തുടർന്ന് എയർക്രാഫ്റ്റ് അടിയന്തിര ലാൻഡിംഗ് നടത്തിയത് . വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണ് .വ്യോമസേനാ ഉദ്യോഗസ്ഥരെത്തിയാണ് പൈലറ്റുമാരെ രക്ഷപ്പെടുത്തിയത്.
പൽവാലിനെയും ഹരിയാനയിലെ സോനിപത്തിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ് വിമാനം ഇറങ്ങിയത്. രണ്ടു പേർക്ക് ഇരിക്കാവുന്ന സെനൈർ സിഎച്ച് 701 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത് .വിമാനത്തിനു തകരാർ സംഭവിച്ചതായി ദൃശ്യങ്ങളിൽനിന്നു തന്നെ വ്യക്തമാണ്. നാഷനൽ കേഡറ്റ്സ് കോർപ്സിന്റെ വിമാനമാണിത്. ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞു.