കുവൈറ്റ് സിറ്റി : കേരള എക്സ്പറ്റ് ഫുട്ബോള്‍ അസോസിയേഷന് കുവൈത്ത് യൂണിയന് കോണ്ട്രാക്ടസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഏഴാമത് അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച വൈകിട്ട് രണ്ട് മണി മുതല്‍ ബായനിലുള്ള കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും.
കുവൈത്തിലെ ജില്ലാ അസോസിയേഷനുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മേളയില്‍ കെഫാകില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആയിരത്തോളം മലയാളി താരങ്ങളില്‍ നിന്നുമുള്ള കളിക്കാര്‍ വിവിധ ജില്ലകള്‍ക്കായി ബൂട്ടണിയും. രണ്ടര മാസക്കാലം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെയും പ്രവാസി ഫുട്ബോളിലെയും പ്രശസ്ത താരങ്ങളായിരുന്ന വെറ്ററന്‍സ് കളിക്കാര്‍ അണിനിരക്കുന്ന മാസ്റ്റേര്‍സ് ലീഗും, യുവതാരങ്ങള്‍ കൊമ്പുകോര്‍ക്കുന്ന സോക്കര്‍ ലീഗുമായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിക്കുന്നത്.
അന്തര്‍ജില്ല സോക്കര്‍ ലീഗില്‍ ഇന്ത്യയിലെ വിവിധ പ്രൊഫഷനല്‍ ക്ലബുകളായ സെസ ഗോവ , മുംബൈ എഫ്സി , എഫ്.സി കൊച്ചിന് , വിവകേരള , ടൈറ്റാനിയം , സെന്‍ട്രല്‍ എക്സൈസ് , എസ്ബിടി തുടങ്ങിയ ക്ലബുകളിലും മറ്റും തിളങ്ങിയ ഒട്ടേറെ താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി അണിനിരക്കുമെന്നും കെഫാക് ഭാരാവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി വി എസ് നജീബ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ ഷാജഹാന് യൂണിയന് കോണ്‍ട്രാക്ട്സ് പ്രതിനിധി ഫിറോസ് അഹ്മദ്’ ട്രഷറര്‍ തോമസ് , സ്പോ ട്സ് സെക്രട്ടറി അബ്ബാസ് എന്നീവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.