സെയ്ദ് ഭായി – കഴിഞ്ഞ അഞ്ചു ദശകങ്ങളായി അടിച്ചമർത്തപ്പെട്ട മുസ്ലീം സ്ത്രീകൾക്ക് സഹോദരൻ തന്നെയായിരുന്നു സയ്യിദ് മെഹ്ബൂബ് ഷാ ഖാദ്രി . മുത്വലാഖിലൂടെ ജീവിതം നഷ്ടമായ സ്ത്രീകൾക്ക് തണലായ ജീവിതം . സ്വന്തം കാലിൽ നിൽക്കാൻ മുസ്ലീം സ്ത്രീകളെ സഹായിക്കാൻ സെയ്ദ് ഭായി ഏറെ പ്രയ്ത്നിച്ചിച്ചിട്ടുണ്ട്.
സ്വന്തം സഹോദരി മുത്വലാഖിന്റെ ഇരയായി മാറിയപ്പോൾ ഒന്നും ചെയ്യാനാകാത്തതിന്റെ ദു:ഖമാണ് പിന്നീട് മുസ്ലീം സമുദായത്തിലെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത് . അന്ന് അത് അല്ലാഹുവിന്റെ ഇഷ്ടം എന്ന് കരുതി പിൻ മാറിയെങ്കിലും ക്രമേണ മുത്വലാഖ് സ്ത്രീ ജീവിതത്തെ തന്നെ തകർക്കുന്നത് അദ്ദേഹം കണ്ടു .
1970 കളുടെ തുടക്കത്തിൽ സെയ്ദ്‌ഭായ് പൂനെയിലെ സാമൂഹിക പരിഷ്കർത്താവായ ഹമീദ് ദൽവായുമായി ബന്ധപ്പെട്ടു. അതേ വർഷം മാർച്ച് 22 ന് മുസ്ലീം സത്യശോധക് മണ്ഡൽ സ്ഥാപിച്ചു. സഹോദരിയെ ടൈലറിംഗ് ക്ലാസുകളിൽ ചേർത്തു. അവൾ കഠിനാധ്വാനം ചെയ്യുകയും സർക്കാർ ജോലിനേടുകയും മക്കളെ സ്വന്തം കാലിൽ നിന്ന് വളർത്തുകയും ചെയ്തു . പിന്തുണയില്ലാതെ വിവാഹമോചിതരായ സ്ത്രീകൾക്ക് ഇത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഇത് അദ്ദേഹത്തെ ബോദ്ധ്യപെടുത്തി .
സ്വന്തം സംഘടന വഴി ഇത്തരത്തിൽ മുത്വലാഖ് ഇരകളായ സ്ത്രീകൾക്ക് ധനസഹായം നൽകി തുടങ്ങി . നിയമപരമായ സഹായവും ഉറപ്പാക്കി . മണ്ഡൽ പല നഗരങ്ങളിലും ശാഖകൾ സ്ഥാപിച്ചു. രാജ്യത്ത് ഏറെ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനായി അടുത്തിടെ പ്രധാനമന്ത്രിയെ നേരിൽ സന്ദർശിച്ച് നിവേദനവും നൽകിയിരുന്നു .















