വളയാതെ വളരാൻ വായന വേണമെന്ന് പഠിപ്പിച്ച അങ്കിൾ മൂസ ; പുസ്തകങ്ങൾക്കൊപ്പം അരുണാചലിനെ നടത്തിയ സത്യനാരായൺ മുണ്ടയൂരിന് ആദരവായി പത്മശ്രീ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വളയാതെ വളരാൻ വായന വേണമെന്ന് പഠിപ്പിച്ച അങ്കിൾ മൂസ ; പുസ്തകങ്ങൾക്കൊപ്പം അരുണാചലിനെ നടത്തിയ സത്യനാരായൺ മുണ്ടയൂരിന് ആദരവായി പത്മശ്രീ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2020, 12:57 pm IST
FacebookTwitterWhatsAppTelegram

വായനയെ ആയുധമാക്കി മാറ്റിയ വ്യക്തിത്വത്തിനുടമ സത്യനാരായൺ മുണ്ടയൂർ എന്ന അങ്കിൾ മൂസ . ചിലവ് കുറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ , വായനാ പ്രസ്ഥാനങ്ങളിലൂടെ അരുണാചൽ പ്രദേശിനെ വായനയുടെ മായാലോകത്തേയ്‌ക്ക് കൂട്ടിക്കൊണ്ടു പോയി അദ്ദേഹം .

കേരളത്തിൽ ജനിച്ച സത്യനാരായൺ മുണ്ടയൂർ 1979-ലാണ് മുംബൈയിൽ റവന്യൂ ഓഫീസർ എന്ന ജോലി ഉപേക്ഷിച്ച് അരുണാചൽപ്രദേശിലെ ലോഹിതിൽ എത്തുന്നത്. ജീവിതം പണം സമ്പാദിക്കാനുള്ള വഴി മാത്രമല്ലെന്ന തിരിച്ചറിവായിരുന്നു ഇതിനു പിന്നിൽ . പിന്നീടങ്ങോട്ട് വായനയ്‌ക്കായി മാത്രമുള്ള കാലം .

ഗോത്രവർഗ കുടുംബങ്ങൾ താമസിക്കുന്ന വിദൂര പ്രദേശങ്ങളിൽ ട്രാൻസ്പോർട്ട് ബസുകളിലായി പുസ്തകങ്ങൾ എത്തിച്ചു . വാക്രോ, ചോങ്കാം, ലതാവ്, അൻജാവ് എന്നിവിടങ്ങളിലായി 13 വായനശാലകൾ തുറന്നു. അമർ ചിത്രകഥ മുതൽ റസ്‌കിൻ ബോണ്ട് വരെ നീളുന്ന 10,000-ത്തോളം പുസ്തകങ്ങളാണ് ഓരോ വായനശാലയിലുമുള്ളത്.

ക്വിസുകൾ, നിയമങ്ങൾ എന്നിവ ഉൾപ്പെടുന്ന പുസ്തകങ്ങളുടെ കേന്ദ്രമായി ഈ ലൈബ്രറികൾ മാറി . ഗൃഹ വായന പ്രോത്സാഹിപ്പിക്കാനായി ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർക്ക് പുസ്തകങ്ങൾ നൽകി അത് കുട്ടികളുടെ പക്കൽ എത്തിക്കുന്ന പദ്ധതി ആരംഭിച്ചു . വിവേകാനന്ദ കേന്ദ്രം അരുണാചൽ പ്രദേശിൽ ആരംഭിച്ച സ്ക്കൂളിൽ സത്യനാരായണന് ജോലി ലഭിച്ചിരുന്നു . വിവേകാനന്ദ കേന്ദ്രയുടെ നെടുന്തൂണായ ഏക്‌നാഥ് റാനഡേയുടെ സ്വപ്നമായിരുന്നു ദിബ്രുഗഡ് ആസ്ഥാനമായി കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക എന്നത്. അതിനുള്ള പ്രാഥമിക പ്രവർത്തനങ്ങളിലേക്കുമാണ് അദ്ദേഹം ആദ്യം നിയോഗിക്കപ്പെടുന്നത്.

അരുണാചൽ പ്രദേശിലെ നാടോടി സംസ്കാരത്തെക്കുറിച്ച് മലയാളത്തിൽ കുട്ടികൾക്കായി പുസ്തകം രചിച്ചിട്ടുണ്ട് . വടക്കുകിഴക്കൻ മേഖലയിലെ വിദ്യാഭ്യാസം പരിഷ്കരിക്കുന്നതിൽ അങ്കിൾ മൂസയുടെ അസാധാരണമായ ശ്രമങ്ങൾക്കുള്ള ആദരവാണ് ഈ പത്മശ്രീ.

Share366TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies