സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് ഹർജി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതി
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് ഹർജി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2020, 11:02 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സ്വവര്‍ഗ ദമ്പതികളായ നികേഷും സോനുവുമാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.

വിവേചനത്തിനും ഭരണഘടന പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശ ലംഘനത്തിനും സ്വവര്‍ഗ വിവാഹം കാരണമാകുന്നു എന്ന് ഹരജിയില്‍ പറയുന്നു. ഹര്‍ജിയില്‍ രണ്ടാഴ്‌ച്ചക്കകം വിശദീകരണം നല്‍കാനാണ് കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് അനു ശിവരാമന്‍ ആണ് ഹരജി പരിഗണിച്ചത്.

1954ലെ സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിന് മാത്രമേ സാധുതയുള്ളൂ. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിന്റെ സാധുത നിശ്ചയിക്കുന്ന സ്പെഷ്യല്‍ മാരേജ് ആക്ടിലെ നാലാം വകുപ്പ് എടുത്ത് കളയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇതിനു പുറമേ വരനും വധുവും തമ്മിലായിരിക്കണം വിവാഹമെന്ന് വ്യവസ്ഥ ചെയ്യുന്ന രണ്ട്, മൂന്ന്, നാല് ഷെഡ്യൂളുകളും ഒഴിവാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ സ്വവര്‍ഗ വിവാഹത്തിന് തടസ്സമാകുന്ന സ്പെഷ്യല്‍ മാരേജ് ആക്ടിലെ വകുപ്പുകള്‍ സ്വാഭാവിക നീതിയുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. മതാചാരപ്രകാരം വിവാഹം നടത്തിയെങ്കിലും സ്വവര്‍ഗ വിവാഹമായതിനാല്‍ സാക്ഷ്യപത്രം ലഭിച്ചില്ലെന്നും ഇവരുടെ ഹരജിയില്‍ പറയുന്നു.

സ്വവര്‍ഗ ബന്ധം നിയമപരമാണെങ്കിലും വിവാഹം, അനന്തരാവകാശം അല്ലെങ്കില്‍ ദത്തെടുക്കല്‍ തുടങ്ങിയ പൗരാവകാശങ്ങള്‍ ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് നിയമം ഉറപ്പുനല്‍കുന്നില്ല .1954 ലെ പ്രത്യേക വിവാഹ നിയമത്തിലെ ചില വ്യവസ്ഥകള്‍ 35 കാരനായ നികേഷ് പുഷ്‌കരനും 31 കാരനായ സോനു എംഎസും തമ്മിലുള്ള വിവാഹത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്നും വിവാഹം നിയമവിധേയമാക്കണമെന്നും ഹർജിക്കാര്‍ ആവശ്യപ്പെടുന്നു.

വിവാഹത്തിന് അംഗീകാരം ലഭിക്കാത്തത് സമത്വത്തിനുള്ള മൗലികാവകാശം, നിയമത്തിന് മുന്നില്‍ തുല്യ സംരക്ഷണം, ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നീ അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയില്‍ വ്യക്തമാക്കുന്നു.പരസ്പരം തങ്ങളോടുള്ള സ്‌നേഹം വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് പരസ്യമായി ഞങ്ങള്‍ അപമാനിക്കപ്പെട്ടുവെന്നും ഹർജിക്കാര്‍ കോടതിമുന്‍പാകെ ബോധിപ്പിച്ചു.അമേരിക്കയും യുണൈറ്റഡ് കിംഗ്ഡവും ഉള്‍പ്പെടെ 28 രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹം നിയമപരമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കൊച്ചി നിവാസികളായ നികേഷും  ഐടി പ്രൊഫഷണലായ സോനുവും 2018 മെയ് മാസത്തില്‍ ആണ് പരസ്പരം പരിചയപ്പെട്ട് പ്രണയത്തിലാകുന്നത്.2018 ജൂലൈ 5 ന്  ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്ത് നടന്ന ഒരു രഹസ്യ ചടങ്ങില്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു.

 

Share116TweetSendShare

More News from this section

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

വീണ വിജയൻ ഉൾപ്പെട്ട സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

Latest News

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies