മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലില്‍ കടന്നു. അമേരിക്കന്‍ താരം ടെന്നിസ് സാന്റ്ഗ്രീനിനെ അഞ്ചു സെറ്റുകളിലേക്ക് നീങ്ങിയ അത്യന്തം ആവേശകരമായ മത്സരത്തിലാണ് ഫെഡറര്‍ തോല്‍പ്പിച്ചത്.സ്കോര്‍: 6-3.2-6,2-6,7-6,6-3.
ആദ്യസെറ്റ് അനായാസം നേടിയ ഫെഡറര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ അമേരിക്കന്‍ താരം രണ്ടും മൂന്നും സെറ്റുകള്‍ അതിവേഗം സ്വന്തമാക്കി. എന്നാല്‍ നാലാം സെറ്റില്‍ അതിശക്തമായ തിരിച്ചുവരവിലൂടെ 7-6(10-3)എന്ന നിലയില്‍ നേടിയ ഫെഡറര്‍ നിര്‍ണ്ണായകമായ അഞ്ചാം സെറ്റ് 6-3ന് നേടിക്കൊണ്ടാണ് സെമിയിലേക്ക് കുതിച്ചത്.
രണ്ടാം ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ ജോക്കോവിച്ച് ഇന്ന് കാനഡയുടെ മിലോയിസ് റായോനിക്കിനെ നേരിടും. നാളെ നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്റ്റാനിസ്ലാസ് വാവറിങ്ക അലക്സാണ്ടര്‍ വെരേവിനേയും നാലാം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റാഫേല്‍ നദാല്‍ ഡോമിനിക് തീമിനോടും ഏറ്റുമുട്ടും.