ഷമി ഹീറോയാടാ, ഹീറോ; മലയാളത്തിൽ കുമ്പളങ്ങിയിലെ ഡയലോഗ് പറഞ്ഞ് സൂപ്പർ താരം
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷമി ഹീറോയാടാ, ഹീറോ; മലയാളത്തിൽ കുമ്പളങ്ങിയിലെ ഡയലോഗ് പറഞ്ഞ് സൂപ്പർ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2020, 09:29 pm IST
FacebookTwitterWhatsAppTelegram

‘ഷമ്മി ഹീറോയാടാ, ഹീറോ’ മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലെ ഈ ഡയലോഗ് മലയാളികൾക്ക് സുപരിചിതമാണ്. മുഹമ്മദ് ഷമി ടീം ഇന്ത്യയെ വിജയ തീരത്തെത്തിച്ചപ്പോഴെല്ലാം മലയാളികൾ ഈ ഡയലോഗ് ആഘോഷിക്കുകയും ചെയ്തു. എന്നാൽ സാക്ഷാൽ മുഹമ്മദ് ഷമി തന്നെ ഈ ഡയലോഗുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.

ന്യൂസിലൻഡിനെതിരായുള്ള മൂന്നാമത്തെ ട്വന്റി 20 യിൽ അവസാന ഓവർ എറിഞ്ഞത് ഷമിയായിരുന്നു. ഷമിയുടെ ഈ ഓവറായിരുന്നു മത്സരം സമനിലയിലാക്കിയതും. മത്സരത്തിന് ശേഷം ‘ഷമി ഹീറോയാടാ’ എന്ന് അദ്ദേഹം തന്നെ പറയുന്ന വീഡിയോയാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം.

മലയാളി താരമായ സഞ്ജു വി സാംസണാണ് വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. അതിനാൽ തന്നെ ഷമിയെ മലയാളം പഠിപ്പിച്ചതും സഞ്ജു തന്നെയെന്നുറപ്പ്. ടേബിള്‍ ടെന്നീസ് കളിച്ചുകൊണ്ടിരിക്കെ ഷമി ഒരു ഷോട്ട് പായിച്ച ശേഷമാണ് ഈ വാചകം പറയുന്നത്. ഡയലോഗ് പറഞ്ഞതിന് ശേഷം സഞ്ജുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഷമി ചിരിക്കുന്നുമുണ്ട്.

View this post on Instagram

A post shared by Sanju Samson (@imsanjusamson)

അവസാന ഓവറിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയാണ് മത്സരം ഇന്ത്യയ്‌ക്ക് അനുകൂലമാക്കിയത്. അവസാന ഓവറിൽ 9 റൺസായിരുന്നു കിവീസിന് ജയിക്കാൻ ആവശ്യമായിരുന്നത്. ആദ്യ പന്ത് സിക്സർ പറത്തിയെങ്കിലും. പിന്നീട് രണ്ട് റൺസ് മാത്രമാണ് ഷമി വിട്ടുനൽകിയത്. ഒപ്പം രണ്ട് നിർണായക വിക്കറ്റുകളും ഷമി സ്വന്തമാക്കി.

പിന്നീട് നടന്ന സൂപ്പർ ഓവറിൽ ഇന്ത്യ ജയം നേടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 17 റൺസ് രാഹുലും രോഹിതും ചേർന്ന് അനായാസം മറികടക്കുകയായിരുന്നു. രോഹിത് രണ്ട് സിക്സ് അടക്കം നാല് പന്തിൽ 15 റൺസാണ് നേടിയത്. രാഹുൽ രണ്ട് പന്തിൽ നിന്ന് 5 റൺസും നേടി.

Share1043TweetSendShare

More News from this section

ചരിത്ര നേട്ടവുമായി മാനവ്-മനുഷ്; ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യം

‘സ്യൂ’ ഇനി ലോകകപ്പില്‍ മുഴങ്ങില്ല… കണ്ണീരോടെ പടിയിറങ്ങി കാല്‍പ്പന്തുകളുടെ രാജാവ്; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് യാത്രയ്‌ക്ക് വിരാമം

ഹാളണ്ടിന്റെ ഗോളുകള്‍ക്കപ്പുറം ലോകകപ്പില്‍ വൈറലായി നോര്‍വേ ആരാധകരുടെ ‘വൈക്കിങ് റോ’; 28 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിന് ആഘോഷച്ചിഹ്നമായി പുതിയ ആചാരം

കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്

ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

പോര്‍ച്ചുഗലിനെ വീഴ്‌ത്തിയ സ്‌പെയിന്‍ ലോക റെക്കോഡില്‍; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലീന്‍ ഷീറ്റ് പരമ്പര സ്വന്തമാക്കി ടീം

Latest News

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

‘കളക്ടറുടെ നിർദേശം പാലിക്കാതിരുന്നത് ഗൗരവകരം ; പാഠം ഉൾക്കൊള്ളണം, കേന്ദ്രം ഒപ്പമുണ്ട്; പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി’; മേപ്പാടി ദുരന്തത്തിൽ സഹായം ഉറപ്പാക്കി സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ

മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies