മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ന് ക്ലാസിക് പോരാട്ടം. ഫൈനലിന് മുമ്പുള്ള ഫൈനലെന്ന് വിശേഷിപ്പിക്കുന്ന സെമി പോരാട്ടത്തില്‍ ഇന്ന് റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും.
ഫെഡറര്‍ 7 തവണ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 6 തവണയും അദ്ദേഹം കിരീടം നേടിയിട്ടുണ്ട്. അതേസമയം, നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് 7 തവണ കിരീടം നേടിയിട്ടുണ്ട്. സെര്‍ബിയന്‍ താരം ഇതുവരെ ഫൈനലില്‍ തോറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ക്വാര്‍ട്ടറില്‍ കാനഡയുടെ 32ാം സീഡ് രോനിക്കിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് സെമിയിലെത്തിയത്. അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരത്തിന് മുന്നില്‍ ശരിക്കും വിയര്‍പ്പൊഴുക്കിയാണ് ഫെഡറര്‍ സെമിയിലിടം പിടിച്ചത്.