മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ സെര്‍ബിയയുടെ നൊവാക് ജ്യോക്കോവിച്ച് ഫൈനലിൽ. സെമിയിൽ സ്വിസ് താരം റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് ജ്യോക്കോവിച്ച് ഫൈനലിൽ കടന്നത്. സ്കോർ 7-6, 6-4, 6-3.
ഡൊമനിക് തീം, അലക്സാണ്ടര്‍ സ്വെരേവ് എന്നിവര്‍ തമ്മിലുള്ള സെമിഫൈനല്‍ വിജയിയെയാണ് ദ്യോക്കോവിച്ച് ഫൈനലില്‍ നേരിടുക. നേരത്തെ വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സോഫിയ കെനിനും സ്പെയ്നിന്റെ ഗാര്ബിന് മുഗരുസയും ഫൈനലില്‍ കടന്നിരുന്നു.