ബാഴ്സലോണ: കോപ്പ ഡെല്‍റെ റൗണ്ട് ഓഫ് 16 മത്സരത്തില്‍ ലെഗനെസിനെതിരെ ബാഴ്സലോണക്ക് വിജയം. ലെഗനെസിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത 5 ഗോളിനായിരുന്നു ബാഴ്സയുടെ ജയം. മെസിയുടെ ഇരട്ട ഗോളുകളാണ് ബാഴ്സക്ക് മികച്ച ജയം സമ്മാനിച്ചത്. ജയത്തോടെ ബാഴ്സലോണ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
മത്സരത്തിന്റെ നാലാം മിനിട്ടില്‍ തന്നെ ബാഴ്സ ഗോളടി തുടങ്ങി. മെസി നീട്ടി നല്കിയ ത്രൂബോള്‍ സെമെഡോ ഗ്രീസ്മാന് മറിച്ച് നല്കി. വലംകാലുകൊണ്ട് ഗ്രീസ് മാന്‍സ തോടുത്ത ഷോട്ട് ഗോള്‍ കീപ്പറെ മറികടന്ന് വലയിലെത്തി. തുടര്‍ന്ന് വീണ്ടും ഗ്രീസ്മാന്റെ ഗോളെത്തിയെങ്കിലും വാറില്‍ ഓഫ് സെഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് റഫറി ഗോള്‍ നിഷേധിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ ബാഴ്സയുടെ രണ്ടാം ഗോളുമെത്തി. മെസിയെടുത്ത കോര്‍ണര്‍ കിക്ക് ലെന്ഗ്ലെറ്റ് ഹെഡറിലൂടെ വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ 59ാം മിനിട്ടില്‍ മെസിയുടെ ഗോളെത്തി. പകുതിയോളം വരുന്ന ലെഗനെസ് ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കിയായിരുന്നു മെസി സ്കോര്‍ ചെയ്തത്. 77ാം മിനിട്ടില്‍ ആര്‍തര്‍ ബാഴ്സയുടെ ലീഡ് 4 ആക്കി ഉയര്‍ത്തി. 89ാം മിനിട്ടില്‍ അതി മനോഹരമായ ഗോളിലൂടെ മെസി ബാഴ്സയുടെ വിജയം പൂര്‍ത്തിയാക്കി. ബാഴ്സലോണ ജഴ്സിയിൽ മെസിയുടെ 500-ാം വിജയമായിരുന്നു ഇത്.















