മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ മുഗുരസയെ മുട്ടുകുത്തിച്ച് അമേരിക്കയുടെ സോഫിയാ കെനിന് കിരീടം ചൂടി. സ്കോര്‍-4-6, 6-2, 6-2. ആദ്യ സെറ്റ് 4-6ന് സീനിയര്‍താരം മുഗുരുസ നേടിയിട്ടും ശക്തമായ തിരിച്ചു വരവിലൂടെ 14-ാം സീഡ് സോഫിയാ കെനിന് രണ്ടു സെറ്റുകളും 6-2,6-2 എന്ന നിലയില്‍ പിടിച്ചെടുക്കുകയായിരുന്നു. മുന്‍പ് ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും നേടിയ മുഗുരുസയെ പക്ഷെ യുവത്വത്തിന്റെ കരുത്തുകൊണ്ടാണ് കെനിന് മുട്ടുകുത്തിച്ചത്. 22കാരിയായ കെനിന് ആദ്യമായാണ് ഒരു ഗ്രാന്റ് സ്ലാം കിരീടം നേടുന്നത്.കരിയറിലെ നാലാം കിരീടവുമാണ്.
അമേരിക്കയുടെ ലോകോത്തര താരങ്ങളായ സെറീനയും സഹോദരി വീനസും അട്ടിമറിയിലൂടെ ശ്രദ്ധനേടി കോകോ ഗൗഫിനും സാധിക്കാതിരുന്നത് നേടിയ കെനിന് അമേരിക്കന്‍ താരങ്ങള്‍ക്ക് ആശ്വാസമായി.
ഇതിനിടെ വനിതാ ഡബിള്‍സില്‍ തിമിയ ബാബോസ്- ബാര്ബോറാ സഖ്യം സീ സൂ വീ- ക്രിസറ്റീനാ മ്ലാഡെനോവിച്ചിനെ 6-2,6-1ന് അനായാസം തകര്‍ത്ത് കിരീടം ചൂടിയപ്പോള്‍ മിക്സഡ് ഡബിള്‍സില്‍ ബാര്ബോഫാ റെജിസിക്കോവ-നിക്കോളാ മെക്റ്റിക് സഖ്യം കിരീടം ചൂടി.സ്കോര്‍: 5-7, 6-4,10-1.