6, 8, 2, കിട്ടിയ അവസരങ്ങൾ തുലച്ച് സഞ്ജു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

6, 8, 2, കിട്ടിയ അവസരങ്ങൾ തുലച്ച് സഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2020, 02:23 pm IST
Facebook
Twitter
WhatsAppTelegram

ഓക് ലൻഡ്: കിട്ടിയ അവസരങ്ങൾ വീണ്ടും കളഞ്ഞ് കുളിച്ച് മലയാളി താരം സഞ്ജു സാംസൺ. അടുത്തിടെ കിട്ടിയ മൂന്ന് അവസരങ്ങളാണ് സഞ്ജു പാഴാക്കി കളഞ്ഞത്. ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി20യിലും ഓപ്പണറാവാൻ അവസരം ലഭിച്ചിട്ടും സഞ്ജുവിന് അത് പ്രയോജനപ്പെടുത്താനായില്ല. അഞ്ച് പന്ത് നേരിട്ട സഞ്ജുവിന് വെറും രണ്ട് റൺസ് മാത്രമെടുക്കാനേ കഴിഞ്ഞുള്ളൂ.

രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയിട്ടും സഞ്ജുവിന് അവസരം നൽകുന്നതിനായി താരത്തെ തന്നെ രാഹുലിന് ഒപ്പം ഓപ്പണറായി പരീക്ഷിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജുവിനെ ടീം ഇന്ത്യയുടെ ഓപ്പണറാക്കി പരീക്ഷണം നടത്തിയത്. എന്നാൽ രണ്ട് അവസരങ്ങളും സഞ്ജു പാഴാക്കി.

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ച് ടീം പരമ്പര സ്വന്തമാക്കിയതോടെയാണ് ബഞ്ചിലിരിക്കുന്ന താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ മാനേജ്മെന്റ് തയ്യാറായത്. നാലാം മത്സരത്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മയ്‌ക്ക് വിശ്രമം അനുവദിച്ചതോടെ സഞ്ജു ഓപ്പണറായി. രാഹുലിനൊപ്പമിറങ്ങിയ സഞ്ജുവിന്റെ സമ്പാദ്യം 5 പന്തിൽ നിന്ന് 8 റൺസ് മാത്രം.

ഇതിന് മുൻപ് ജനുവരിയിൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും ലഭിച്ച അവസരം സഞ്ജു പാഴാക്കിയിരുന്നു. രണ്ട് പന്തിൽ ആറ് റൺസുമായാണ് അന്ന് സഞ്ജു മടങ്ങിയത്. തുടർച്ചയായി ലഭിച്ച അവസരങ്ങൾ പാഴാക്കിയ സഞ്ജുവിന് ഇനിയും മാനേജ്മെന്റ് അവസരങ്ങൾ നൽകിയേക്കില്ല.

ധോണിയുടെ അഭാവത്തിൽ ഋഷഭ് പന്തിനെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാക്കിയതിനെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിരുന്നു. പന്തിന് പകരം സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ബിസിസിഐയുടെ സാമൂഹിക മാദ്ധ്യമ പ്രൊഫൈലുകളിലടക്കം കമന്റുകളും ഇട്ടിരുന്നു. ഇതിന് പുറമെ തിരുവനന്തപുരത്ത് ഇന്ത്യ വിൻഡീസ് പരമ്പരയിലെ മത്സരം നടക്കുന്നതിനിടെ ഋഷഭ് പന്തിനെ കൂകി വിളിക്കുകയും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ സഞ്ജുവിനെ അനുകൂലിച്ച് ഋഷഭ് പന്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടിരുന്നവർക്കെതിരെ ഇപ്പോൾ മറുവിഭാഗം ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. പന്തിന് ടാർജറ്റ് ചെയ്ത് വിമർശിച്ചിരുന്നവർ ഇപ്പോൾ സഞ്ജുവിന്റെ പ്രകടനത്തിൽ എന്ത് പറയുന്നുവെന്നാണ് മറുവിഭാഗത്തിന്റെ ചോദ്യം.

Share406
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies