മ്യൂണിച്ച്: ജര്‍മ്മന്‍ ലീഗില്‍ ബയേണിനും ഗോട്ട്മുണ്ടിനും തകര്‍പ്പന്‍ ജയം. ബയേണ്‍ 3-1ന് മെയിന്‍സിനെ തോല്‍പ്പിച്ചപ്പോള്‍, യൂണിയന് ബര്‍ലിനെ എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് ഡോട്ട്മുണ്ട് തകര്‍ത്തുവിട്ടത്. തുടക്കം മുതലേ ആക്രമിച്ച് കളിച്ച ബയേണിനായി കളിയുടെ 8-ാം മിനിറ്റില്‍ ലെവാനോസ്കി ആദ്യ ഗോള്‍ നേടി. 6 മിനിറ്റിനകം മുള്ളര്‍ ടീമിന് രണ്ടാം ഗോള്‍ നേടി.ആദ്യപകുതിയില്‍ 26-ാം മിനിറ്റില്‍ തിയാഗോ മൂന്നാം ഗോളും നേടി. മെയിന്‍സിനായി സെന്റ് ജസ്റ്റേ മെയിന്‍സിനായി ആശ്വാസ ഗോള്‍ നേടി.
രണ്ടാം മത്സരത്തില്‍ ഡോട്ട്മുണ്ട് ബെര്‍ലിന്റെ ഗോള്‍വല നിറച്ചാണ് കനത്തപ്രഹരം ഏല്‍പ്പിച്ചത്. ഏതിരില്ലാത്ത അഞ്ചു ഗോളുകളാണ് ഡോട്ട്മുണ്ട് എതിരാളികള്‍ക്കെതിരെ അടിച്ചുകൂട്ടിയത്. ഹാലാന്റിന്റെ ഇരട്ട ഗോളുകളടക്കമാണ് അഞ്ചു ഗോളുകള്‍ നേടിയത്. സാഞ്ചോ 13-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. 28-ാം മിനിറ്റില്‍ ഹാലാന്റ് ഗോളിലൂടെ ടീമിന്റെ ലീഡ് 2-0 ആക്കി ഉയര്‍ത്തി. 68-ാം മിനിറ്റില്‍ റിയസ് ലീഡ് 3-0 ആക്കി.രണ്ടു മിനിറ്റിനുള്ളില്‍ വിറ്റ്സെല്ലിന്റെ ഗോളിലൂടെ ഡോട്ട്മുണ്ട് 4-0ന്റെ ലീഡിലേക്ക് കയറി. 76-ാം മിനിറ്റില്‍ ബര്‍ലിന്റെ പ്രതിരോധ നിരയെ നോക്കുകുത്തിയാക്കി ഹാലാന്റ് രണ്ടാം ഗോളിലൂടെ ടീമിന് 5-0ന്റെ അനിഷേധ്യ ലീഡും നല്കി.
പോയിന്റ് നിലയില്‍ 20 കളികളിലായി ബയേണ്‍ 42 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ്. 41 പോയിന്റുകളോടെ ലീപ്പിഗ് രണ്ടാംസ്ഥാനത്തും 39 പോയിന്റുകളോടെ ഡോട്ട്മുണ്ട് മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുകയാണ്. മോഷന്ഗ്ലാബാച്ചും ബയറും നാലും അഞ്ചും സ്ഥാനത്തുണ്ട്.















