ഓക് ലൻഡ്: നായകനായി രോഹിത് മുന്നിൽ നിന്ന് നയിച്ചു. രാഹുലും ശ്രേയസും പിന്തുണ നൽകി. ന്യൂസിലൻഡിന് വിജയലക്ഷ്യം 164. അഞ്ചാം ട്വന്റിയിൽ ജയിച്ച് പരമ്പരയിൽ സമ്പൂർണ്ണ ജയം സ്വന്തമാക്കുന്നതിനായാണ് ടീം ഇന്ത്യ ഇറങ്ങിയത്. നായകൻ വിരാട് കോഹ് ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയായിരുന്നു ടീമിന്റെ നായകൻ.
ടോസ് നേടിയ രോഹിത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിതിന് പകരം രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തിലേതിന് സമാനമായും ഇന്നും സഞ്ജു ആരാധകരെ നിരാശപ്പെടുത്തി. അഞ്ച് പന്തിൽ രണ്ട് റൺസുമായി കൂടാരം കയറി.
പിന്നാലെ ഒന്നിച്ച രാഹുൽ- രോഹിത് സഖ്യം മികച്ച അടിത്തറ പാകി. രാഹുൽ 45 റൺസുമായി പുറത്തായപ്പോൾ രോഹിത് അർദ്ധ സെഞ്ച്വറി നേടി. 41 പന്തിൽ 60 റൺസ് നേടിയ രോഹിത് പരിക്കേറ്റ് പുറത്താവുകയായിരുന്നു. പിന്നാലെ എത്തിയ ശ്രേയസ് അയ്യർ 33 ഉം മനീഷ് പാണ്ഡെ 11 റൺസുമെടുത്ത് പുറത്താവാതെ നിന്നു.















