മെൽബൺ :ജോക്കോവിച്ചിന്റെ കരുത്തിനെതിരെ തീമിന്റെ തന്ത്രം വിജയിച്ചില്ല .മത്സരം നീളുംതോറും കരുത്തനായി മാറുന്ന ജോക്കോവിച്ച് എട്ടാമതും ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടു . സ്കോർ :6-4 ,4-6,2-6, 6-3,6-4 .
വൈകിട്ട് നടന്ന പുരുഷവിഭാഗം മത്സരത്തിലാണ് നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ ലോക രണ്ടാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയയുടെ സ്വന്തം താരം ഡാമിയന്‍ തീമിനെ തോൽപ്പിച്ചത് . ആദ്യ സെറ്റ് 6 -4 നു നേടിയ സെർബിയൻ ചാമ്പ്യന്‍ മുന്നിൽ തീം മികച്ച തിരിച്ചു വരവാണ് നടത്തിയത്. 4-6,2-6 എന്ന നിലയിൽ രണ്ടും മൂന്നും സെറ്റുകൾ തീം കൈക്കലാക്കി . എന്നാൽ സെർബിയൻ കരുത്തു മുഴുവനായെടുത്ത് ലോക രണ്ടാം നമ്പറും നിലവിലെ ചാമ്പ്യനുമായ ജോക്കോവിച്ച് നാലും അഞ്ചും സെറ്റുകൾ 6-3,6-4 നു പിടിച്ചുകൊണ്ട് തന്റെ എട്ടാം ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കി .
തീമിന് ഒരു ഗ്രാൻഡ്സ്ലാം എന്നത് മൂന്നാം തവണയും ഒരു സ്വപ്നമായി അവശേഷിച്ചു . തീം നിലവില്‍ 5-ാം സീഡാണ്. രണ്ടു തവണ ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ഫൈനലുകളിലെത്തി മടങ്ങിയ താരവുമാണ്. ആകെ 16 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ജോക്കോവിച്ചിന്റെ ഗെയിം ശൈലികള്‍ എതിരാളിയെ ശരിക്കും ക്ഷീണിപ്പിച്ചു കളഞ്ഞു.















