ദാദയെ മറികടന്നു, ഇനി മുന്നിലുള്ളത് രണ്ട് പേര്‍ മാത്രം; വീണ്ടും റെക്കോര്‍ഡ് കുറിച്ച് വിരാട് കോഹ്‌ലി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദാദയെ മറികടന്നു, ഇനി മുന്നിലുള്ളത് രണ്ട് പേര്‍ മാത്രം; വീണ്ടും റെക്കോര്‍ഡ് കുറിച്ച് വിരാട് കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2020, 07:01 pm IST
Facebook
Twitter
WhatsAppTelegram

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചതില്‍ കോഹ്‌ലിയുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനം നിര്‍ണായകമായിരുന്നു. ഇതോടെ നായകനെന്ന നിലയില്‍ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനാണ് കോഹ്‌ലി അര്‍ഹനായത്. മുന്‍ ഇതിഹാസ താരവും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചത്.

നിലവില്‍ 83 ഏകദിനങ്ങളില്‍ നിന്നും കോഹ്‌ലി 5123 റണ്‍സ് നേടിക്കഴിഞ്ഞു. 142 ഏകദിനങ്ങളില്‍ നിന്നും 5082 റണ്‍സെടുത്ത ഗാംഗുലി ഇതോടെ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 172 മത്സരങ്ങളില്‍ നിന്നും 6641 റണ്‍സെടുത്ത മഹേന്ദ്ര സിംഗ് ധോണിയാണ് പട്ടികയില്‍ ഓന്നാമതുള്ളത്. 162 ഏകദിനങ്ങളില്‍ നിന്നും 5239 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് രണ്ടാംസ്ഥാനത്ത്.

ന്യൂസിലന്‍ഡിനെതിരെ 63 പന്തില്‍ ആറു ബൗണ്ടറികളോടെ 51 റണ്‍സാണ് കോഹ്‌ലി നേടിയത്. ഒരു ഘട്ടത്തില്‍ രണ്ടിന് 54 റണ്‍സെന്ന നിലയില്‍ ഇന്ത്യ പതറിയെങ്കിലും മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യരുമായി ചേര്‍ന്നുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച സ്‌കോറിലേക്കുള്ള അടിത്തറയൊരുക്കിയത്.

Share429
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

അഫ്സൽ ഗുരു അനുകൂല മുദ്രാവാക്യങ്ങൾ മുതൽ ഉമർ ഖാലിദിന് പിന്തുണ വരെ; കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies