ബര്‍ലിന്‍: തോമസ് മുള്ളറുടെ കരുത്തില്‍ ബയേണ്‍ മ്യൂണിച്ച് ജര്‍മ്മന്‍ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറിലെത്തി. ഹോഫെന്‍ഹീമിനെ 4-3ന് തോല്‍പ്പിച്ചാണ് ബയേണ്‍ മുന്നേറിയത്. അലിയന്‍സ് അറീനാ സ്റ്റേഡിയത്തില്‍ തോമസ് മുള്ളര്‍ ശക്തമായ സാന്നിധ്യമായി. ഒരു ഗോളടിക്കുകയും മറ്റൊന്നിന് കളമൊ രുക്കുകയും ചെയ്തതോടെയാണ് ബയേണിന് മുന്‍തൂക്കം കിട്ടിയത്. മുള്ളര്‍ ക്കൊപ്പം മുന്നേറ്റനിരയില്‍ റോബര്‍ട്ട് ലെവാന്‍ഡോവ്‌സികിയുടെ ഇരട്ട ഗോളുകളും ബയേണിന് കരുത്തായി.
കളിയുടെ 8-ാം മിനിറ്റില്‍ ബോതേംഗിന്റെ സെല്‍ഫ് ഗോളില്‍ ഹോഫെന്‍ഹെം മുന്നിലെത്തി. എന്നാല്‍ 13-ാം മിനിറ്റില്‍ ഹൂബനറുടെ സെല്‍ഫ് ഗോളിലൂടെ ബയേണ്‍ സമനില പിടിച്ചു. 20-ാം മിനിറ്റില്‍ മുള്ളര്‍ ടീമിന് 2-1ന്റെ ലീഡ് നേടിക്കൊടുത്തു.36-ാം മിനിറ്റില്‍ ലെവാന്‍ഡോവ്‌സികി തന്‍രെ ആദ്യ ഗോളിലൂടെ ബയേണിന് 3-1ന് വീണ്ടും മുന്‍തൂക്കം നല്‍കി. കളിപരുക്ക നായതോടെ ഇരുടീമുകളിയേയും മൂന്ന് പേര്‍ക്ക് മഞ്ഞ കാര്‍ഡ് കാണേണ്ടിവന്നു. ബയേണിന്റെ തോലിസ്സോയും പവാര്‍ഡും മുന്നറിയിപ്പില്‍ കുടുങ്ങിയപ്പോള്‍ നോര്‍ഡ്വീറ്റ് ഹോഫെന്‍ഹെം നിരയില്‍ റഫറിയുടെ ചൂടറിഞ്ഞു.
രണ്ടാം പകുതിയില്‍ ലെവാന്‍ഡോവ്‌സികി തന്റെ രണ്ടാം ഗോളും നേടി.80-ാം മിനിറ്റിലാണ് ബയേണിനായി 4-ാം ഗോള്‍ അടിച്ചത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഹോഫെന്‍ഹെം നിര രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ബയേണിനെ ഞെട്ടിച്ചു. ദാബറാണ് ഇരട്ട ഗോളിലൂടെ ബയേണിനെ ഞെട്ടിച്ചത്. 82-ാം മിനിറ്റിലും അവസാന നിമിഷം 92-ാം മിനിറ്റിലുമായിരുന്നു എണ്ണം പറഞ്ഞ ഗോളുകള്‍.















