ഇസ്ലാമാബാദ്: പാകിസ്താന് ക്രിക്കറ്റ് താരം നസീര്‍ ജംഷേദിന് 17 മാസം തടവ് ശിക്ഷ. പാകിസ്താന് സൂപ്പര്‍ ലീഗില്‍ സഹതാരങ്ങള്‍ക്ക് കൈക്കൂലി നല്കാന് ഗൂഢാലോചന നടത്തിയെന്ന് സമ്മതിച്ചതിനാണ് നസീര്‍ ജംഷേദിന് ശിക്ഷ ലഭിച്ചത്.
ബ്രിട്ടീഷ് പൗരന്മാരായ യൂസഫ് അന്‍വര്‍, മുഹമ്മദ് ഇജ്ജാസ് എന്നിവര്‍ക്കൊപ്പമാണ് നസീര്‍ ജംഷേദ് അറസ്റ്റിലായത്. പാകിസ്താന് സൂപ്പര്‍ ലീഗ് വാതു വെയ്പ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ അറസ്റ്റിലായത്. 2018 ല്‍ ദുബായിയില്‍ നടന്ന ഇസ്ലാമാബാദ് യുണൈറ്റഡും പെഷവാര്‍ സല്‍മിയും തമ്മിലുള്ള മത്സരത്തില്‍ മനപൂര്‍വ്വം കളിക്കാരുടെ പ്രകടനം മോശമാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ആദ്യം ഇയാള്‍ നിഷേധിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ കേസിന്റെ വാദം നടന്നു കൊണ്ടിരിക്കുമ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.
അന്‍വര്‍, മുഹമ്മദ് ഇജാസ് എന്നിവര്‍ കളിക്കാര്‍ക്ക് അവരുടെ പ്രകടനം മോശമാക്കാനായി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്ന് നാഷണല്‍ ക്രൈം ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.















