ലാ ലീഗ: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഒസാസുനക്കെതിരെ 4-1ന്റെ തകര്‍പ്പന്‍ ജയം. കോപ്പാ ഡെല്‍ റേയിലെ അപ്രതീക്ഷിത തോല്‍വി മറക്കാന്‍ റയലിന് ഇതൊരു മികച്ച അവസരമായി.
തുടക്കത്തില്‍ പിന്നോട്ട് പോയെങ്കിലും സുനാമി കണക്കെയാണ് റയല്‍ ഒസാസുനയുടെ വലനിറച്ചത്. കളിയുടെ 14-ാം മിനിറ്റില്‍ ഉന്നായ് ഗ്രാഷിയ ആതിഥേയര്‍ക്കായി ഗോള്‍ നേടി. എന്നാല്‍ 33-ാം മിനിറ്റില്‍ ഇസ്‌കോ സമനില ഗോള്‍ നേടി. അഞ്ചു മിനിറ്റിനകം സെര്‍ദിയോ റാമോസിലൂടെ റയല്‍ 38-ാം മിനിറ്റില്‍ ലീഡ് നേടി.
രണ്ടാം പകുതിയില്‍ ഇരുടീമുകളും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. 84-ാം മിനിറ്റില്‍ ലീക്കാസ് വാസ്‌ക്വസ് ലീഡ് 3-1ന് ലീഡ് ഉയര്‍ത്തി. കളിയുടെ അവസാന നിമിഷത്തില്‍ 92-ാം മിനിറ്റില്‍ ജയം ആധികാരികമാക്കി ക്കൊണ്ട് ലൂക്കാ ജോക്കോവിക് നാലാം ഗോളും നേടി.കോപ്പാ റേയിലെ തോല്‍വിയുടെ മുഴുവന്‍ ക്ഷീണവും തീര്‍ക്കുന്ന തരത്തിലാണ് റയലിന്റെ മടങ്ങിവരവ്. നിലവില്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ് റയല്‍.















