ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ലിവര്‍പൂള്‍ പ്രതിരോധ നിരയിലെ സുപ്രധാന താരത്തിനായി അഞ്ചു വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ പണം വാരിയെറിയാന്‍ തീരുമാനിച്ചു. ഡച്ചുതാരമായ വെര്‍ജില്‍ വാന്‍ ഡിക്കിനെയാണ് അടുത്ത 5 വര്‍ഷത്തേക്ക് മുന്‍ഗണനാ ക്രമത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. 460 കോടിരൂപയാണ് അഞ്ചുവര്‍ഷത്തേക്ക് താരത്തിന്റെ പുതുക്കിയ കരാര്‍ തുകയായി നിശ്ചയിച്ചിരിക്കുന്നത്.
2018ലാണ് വാന്‍ ഡിക് അഞ്ചുവര്‍ഷത്തെ കരാറില്‍ സതാംപ്ടണില്‍ നിന്ന് ലിവര്‍പൂളിലെത്തിയത്. നിലവില്‍ മൂന്നാം വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സൂപ്പര്‍താരത്തെ പ്രയോറിറ്റി ലിസ്റ്റില്‍ പെടുത്തി നിലനിര്‍ത്താന്‍ ക്ലബ്ബ് ഉടമകള്‍ ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു. വാര്‍ഷിക കരാര്‍ 120 കോടിയില്‍ നിന്ന് 150 കോടിയിലേക്ക് ഉയര്‍ത്തിയാണ് മൊത്തം അഞ്ചു വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയത്.
ലിവര്‍പൂളിനായി മൂന്നു സീസണിലും കൂടി 108 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് വാന്‍ ഡിക് നേടിയത്. ഈ സീസണില്‍ മാത്രം 5 ഗോളുകള്‍ നേടിക്കഴിഞ്ഞു.















