മിലാന്‍: സീരി ഏ മുന്‍നിര ടീമിനെ തോല്‍പ്പിച്ച് നാപ്പോളി കോപ്പാ ഇറ്റാലിയ ആദ്യപാദ സെമിയില്‍ ജയം നേടി. ഇന്റര്‍ മിലാനെ എതിരില്ലാത്ത ഒറ്റ ഗോളിനാണ് നാപ്പോളി കീഴടക്കിയത്. 57-ാം മിനിറ്റില്‍ റൂയിസാണ് നാപ്പോളിക്കായി ഗോള്‍ നേടിയത്. അതിമനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന ഷോട്ടിലൂടെയാണ് ഇന്റര്‍ ഗോളിയുടെ തലക്കുമുകളിലൂടെ റൂയിസ് പന്ത് വലയിലെത്തിച്ചത്.
അടുത്ത മാസം നാപ്പോളിയുടെ തട്ടകമായ നാപ്പെള്‍സിലാണ് രണ്ടാം പാദ സെമി മത്സരം. മാര്‍ച്ച് 5നാണ് പോരാട്ടം. ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ എസി മിലാനും യുവന്റസും ഏറ്റുമുട്ടും.
നാപ്പോളിക്ക് മറുപടി നല്‍കാനുള്ള ഇന്ററിന്റെ എറിക്‌സണും സാഞ്ചസും ലൂക്കാക്കുവും നടത്തിയ ശ്രമങ്ങളെല്ലാം ഫലപ്രദമായി തടയാന്‍ നാപ്പോളി പ്രതിരോധനിരക്കായി.















