കൊച്ചി: എറണാകുളം ലോ കോളേജില്‍ കെ എസ് യു -എസ് എഫ് ഐ സംഘര്‍ഷം. വാലന്റൈന്‍സ് ഡേ ആഘോഷങ്ങളെ ചൊല്ലിയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ആറ് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രിക്കറ്റ് ബാറ്റും, ഹോക്കിസ്റ്റിക്കും ഉപയോഗിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കെ എസ് യു പരാതിപ്പെട്ടു. വാലന്റൈന്‍സ് ഡേയില്‍ കോളേജില്‍ കെ എസ് യു തീറ്റ മത്സരവും, എസ് എഫ് ഐ കോളേജ് യൂണിയന്റെ പേരില്‍ ചില ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു.
പരിപാടികളെല്ലാം ഒരേ സമയം വന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്ഷത്തിലേക്കെത്തിയതന്നാണ് റിപ്പോര്‍ട്ടുകള്‍. അസേമയം കെഎസ്യു പരിപാടിയിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇടിച്ചു കയറിയതാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് കെഎസ്യുവിന്റെ ആരോപണം. കെഎസ്യു പുറത്തു നിന്നും ആളെ ഇറക്കി തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐയും ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജ് പത്ത് ദിവസത്തേക്ക് അടച്ചിട്ടു.