പാലക്കാട്: പാലക്കാട് പറളി ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചൈന്നെ സ്വദേശികളായ ഗോഗുൽ, കാർത്തിക്ക് എന്നിവരാണ് മരിച്ചത്. പറളിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് വന്ന ആറംഘ സംഘത്തിലെ രണ്ടു പേരാണ് അപകടത്തിൽപ്പെട്ടത്.
അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.