ബലാകോട്ട്; നയതന്ത്രതലത്തിലും സൈനിക നീക്കത്തിലും പിഴയ്ക്കാത്ത കണക്കുകൂട്ടലുകള്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ബലാകോട്ട്; നയതന്ത്രതലത്തിലും സൈനിക നീക്കത്തിലും പിഴയ്‌ക്കാത്ത കണക്കുകൂട്ടലുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2020, 01:16 pm IST
FacebookTwitterWhatsAppTelegram

പുൽവാമ ഭീകരാക്രമണം പിന്നിട്ട് 12 ദിവസങ്ങൾ കഴിഞ്ഞ പുലർച്ചെ ഇന്ത്യയുടെ യുദ്ധ വിമാനമായ മിറാഷ് 2000 പറന്നു പാക് മണ്ണിൽ ഇന്ത്യയുടെ സംഹാരത്തിനായി. 40 സൈനികരുടെ വീരമൃത്യുവിന് ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകൾ ഇന്ത്യ തകർത്തെറിഞ്ഞു.

നയതന്ത്രതലത്തിലും സൈനികനീക്കത്തിലും മികച്ചുനിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഴയ്‌ക്കാത്ത കണക്കുകൂട്ടലുകളായിരുന്നു. അന്താരാഷ്‌ട്രതലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തിയ ഇന്ത്യന്‍ നയതന്ത്രനീക്കത്തിനൊടുവിലാണ് പാക് മണ്ണിലെ ഭീകരക്യാംപുകള്‍ സൈന്യം തകര്‍ത്ത് തരിപ്പണമാക്കിയത്. ഭീകരത തുടച്ചുനീക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ലോകരാജ്യങ്ങള്‍ ഒന്നിച്ചു കൈയ്യടിച്ചപ്പോള്‍ നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിനുള്ള അംഗീകാരംകൂടിയായി.

തിരിച്ചടി പ്രതീക്ഷിച്ചെങ്കിലും ഇത്രയധികം ആഘാതമുണ്ടാക്കുമെന്ന് പാകിസ്ഥാനും കരുതിക്കാണില്ല. അത്രയ്‌ക്കും സൂക്ഷ്മമായിരുന്നു ഇന്ത്യയുടെ നീക്കങ്ങള്‍. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചപ്പോള്‍ കനത്ത പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തിലായിരുന്നു പാകിസ്ഥാന്റെ ശ്രദ്ധ. ഒരു നിമിഷത്തെ പാക് റഡാറുകളുടെ അശ്രദ്ധ മുതലെടുത്ത് അതിര്‍ത്തികടന്ന് കയറിച്ചെന്ന ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ ശക്തമായ ആക്രമണം നടത്തി.

പഴുതുകളില്ലാത്ത കൃത്യമായ ആക്രമണം. പ്രധാനമന്ത്രിക്കും സുരക്ഷ ഉപദേഷ്ടാവിനും സൈന്യത്തിലെ ചിലര്‍ക്കും മാത്രമറിയാവുന്ന രഹസ്യനീക്കം. 21മിനുട്ട് നീണ്ട ഇന്ത്യന്‍ പോര്‍ വിമാനങ്ങളുടെ സംഹാര താണ്ഡവത്തില്‍ ഭീകരക്യാംപുകള്‍ നിലംപതിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പാക് സൈന്യം പകച്ചുനിന്നു. രണ്ടാം മിന്നലാക്രമണത്തില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ദൗത്യം കഴിഞ്ഞ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ തിരികെ ബേസ് ക്യാംപിലെത്തി. പുല്‍വാമയില്‍ ചീന്തിയ ധീരജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് യാഥാര്‍ഥ്യമായ നിമിഷം. ഏല്ലാറ്റിനുമുപരി രാജ്യമാണെന്ന ചിന്ത പ്രവര്‍ത്തിയിലും പ്രധാനമന്ത്രി കാണിച്ചുതന്നു.

പന്ത്രണ്ട് ദിവസത്തിനുള്ളിലാണ് പുല്‍വാമയിലെ ധീരസൈനികരുടെ ജീവത്യാഗത്തിന് ഇന്ത്യ പകരം വീട്ടിയത്. ഇനിയൊരു ആക്രമണം നടത്താനാവാത്തവിധം കനത്ത ആഘാതമാണ് ജയ്ഷെ മുഹമ്മദിനും പാകിസ്ഥാനും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. അന്താരാഷ്‌ട്രവേദികളില്‍ ഇന്ത്യയ്‌ക്ക് പിന്തുണയുമായി റഷ്യ, ഇസ്രായേല്‍, ഫ്രാന്‍സ്, ഇറാന്‍ അടക്കമുള്ള മുപ്പതിലധികം രാജ്യങ്ങള്‍ അടിയുറച്ച് നിന്നപ്പോള്‍ പാക്കിസ്ഥാനെ എപ്പോഴും പിന്തുണയ്‌ക്കുന്ന ചൈനയ്‌ക്ക് മൗനം പാലിക്കേണ്ടിവന്നതും നയതന്ത്രതലത്തില്‍ മോദിയുടെ വിജയമായി വിലയിരുത്തപ്പെട്ടു.

Share1157TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies