മനോഹരമായ നിമിഷങ്ങള്‍ സമ്മാനിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക. താജ്മഹലിന്റെ പശ്ചാത്തലത്തില്‍ ഭര്‍ത്താവ് ജാരെഡ് കുഷ്നറുമായി നില്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് ഇവാന്‍ക ഇന്ത്യയ്ക്ക് നന്ദി അറിയിച്ചത്. ‘ഇന്ത്യയ്ക്ക് നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രം ഇതിനോടകം തന്നെ ഇന്ത്യന്‍ സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യയില്‍ വന്നതിന് നന്ദി, വീണ്ടും ഇന്ത്യയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു, ഇന്ത്യക്കാര്‍ നിങ്ങളെ സ്നേഹിക്കുന്നു തുടങ്ങിയ അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയക്കും ഒപ്പം രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായാണ് ഇവാന്‍കയും ഭര്‍ത്താവും എത്തിയത്. ഇരുവരും മോട്ടെര സ്റ്റേഡിയത്തില്‍ നടന്ന നമസ്തേ ട്രംപ് പരിപാടിയില്‍ പങ്കെടുക്കുകയും താജ്മഹലും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.