കൊല്ലം: കൊല്ലം ഇളവൂരിൽ കാണാതായ ആറു വയസുകാരി ദേവ നന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിനടുത്തുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മുങ്ങൽ വിദഗ്ദർ നടത്തിയ തിരിച്ചിലിലാണ് കിട്ടിയത്. പരിശോധന നടത്തിയ പൊലീസ് മൃതദേഹം കുട്ടിയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു.