കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. താഹയോടൊപ്പം കേസില്‍ പ്രതിയായിരുന്ന അലന് ശുഹൈബ് കോടതിയില്‍ ജാമ്യപേക്ഷ നല്‍കിയിരുന്നില്ല.
കസ്റ്റഡി ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹയുടെ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ജാമ്യപേക്ഷയെ ദേശീയ അന്വേഷണ ഏജന്‍സി എതിര്‍ത്തു.